ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരി കുഴഞ്ഞുവീണു മരിച്ചു. കൊച്ചി എളമക്കരയിലാണ് സംഭവം. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. എട്ടു മാസം മുൻപേയാണ് വയനാട് സ്വദേശിനിയായ അരുന്ധതിയുടെ വിവാഹം കഴിഞ്ഞത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം.
പതിവ് വ്യായാമത്തിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതശരീരം ബുധനാഴ്ച രാവിലെ പോസ്റ്റ്മാർട്ടത്തിനുശേഷം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും.