കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മില്‍ ധാരണയായി. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. യോഗത്തില്‍ പി സതീദേവിയുടെയും പി.എ മുഹമ്മദ് റിയാസിന്റെയും വി ശിവദാസന്റെയും പേരുകള്‍ ഉയര്‍ന്നെങ്കിലും പി ജയരാജനെ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ ശക്തനായ ഒരു സ്ഥാനാര്‍ഥി വേണമെന്നതിനാലാണ് പി ജയരാജനെ സി.പി.എം മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിലെ ഭൂരിപക്ഷം പേരും പി ജയരാജന്റെ പേരിനെയാണ് പിന്തുണച്ചത്.
പി ജയരാജന്റെ ജനസമ്മിതിയും സംഘടനാ സ്വാധീനവും മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവണ മത്സരിക്കില്ല എന്നുള്ളതും ആര്.എം.പിക്ക് സ്വാധീനം കുറഞ്ഞതും ഗുണകരാകുമെന്നും ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നു.


