അങ്കമാലിയിലെ സുഹൃത്തിൻ്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, പാലിശേരി കൂരാട്ടിൽ ബാബുവിൻ്റെ മകൻ രഘു (35) ആണ് മരിച്ചത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിന്റെ വീട്ടിൽ വെച്ചാണ് രഘുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് രഘു സുജീത്തിൻ്റെ വീട്ടിലെത്തിയത്. തന്നെ ചിലർ മർദിച്ചതായി രഘു സുജീത്തിനോട് പറഞ്ഞതായി പോലീസ് പറഞ്ഞു. മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.