കൊച്ചി: യുദ്ധ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ബഹ്റൈനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്.
ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷമാണ് സർവിസ് റദ്ദാക്കിയ വിവരം അറിയിച്ചത്. രാത്രി 9.45നുള്ള ഇൻഡിഗോയുടെ സർവിസും റദ്ദാക്കിയിട്ടുണ്ട്


