ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ജൂൺ 6ന് ജന്തര്‍ മന്ദറിൽ പ്രതിഷേധം നടത്തും. സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധത്തിനായി താൻ ഇന്ത്യയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
‘‘ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി ശബ്ദമുയർത്തേണ്ട സമയമായിരിക്കുന്നു. നമ്മൾ ഒരുമിച്ച് ശബ്ദമുയർത്തിയാൽ, അവർ തീർച്ചയായും നമ്മളെ കേൾക്കും. ജൂൺ 6 ശനിയാഴ്ച രാവിലെ ഞാൻ ഡൽഹിയിൽ എത്തും. ദയവായി വിമാനത്താവളത്തിൽ എത്തുക. അവിടെ നിന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങി ജന്തർ മന്ദറിൽ നമുക്ക് സമാധാനപരമായൊരു പ്രതിഷേധം നടത്താം’’– സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ അഭിജീത്ത് പറഞ്ഞു.നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് വേണ്ടി അവരുടെ കഠിനാധ്വാനം പാഴായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം എന്നും അഭിജീത്ത് ആവശ്യപ്പെട്ടു.
അതേസമയം ജൂൺ 5നകം ധര്‍മേന്ദ്ര പ്രധാൻ രാജി വച്ചില്ലെങ്കിൽ സിജെപിയുടെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് പരിസ്ഥിതി പ്രവര്ത്തകൻ സോനം വാങ്ചുക്ക് അറിയിച്ചു. “നിങ്ങളോടൊപ്പം ചേരാനും ദിപ്കെ ജിയോടൊപ്പം ചേരാനും ഞാൻ ഡൽഹിയിലേക്ക് വരുന്നു. നിങ്ങൾ എന്നെയും അറിയിക്കൂ, നിങ്ങൾ വരുന്നുണ്ടോ?”, വാങ്ചുക്ക് ഒരു വീഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചു.
“എന്റെ അവസാന പോസ്റ്റിൽ, ‘കോക്ക്രോച്ച് ജനതാ പാർട്ടി’ ഇന്ത്യൻ യുവാക്കളുടെ പ്രകടനമാണെന്നും വിദേശ ശക്തികളുടെ ഗൂഢാലോചനയല്ലെന്നും തെളിയിക്കാനും എന്നെ ബോധ്യപ്പെടുത്താനും ഞാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം, നിങ്ങളിൽ പലരും ഇതിനെക്കുറിച്ച് അഭിപ്രായങ്ങൾ എഴുതി, ദിപ്കെ ജി എന്നെ ബന്ധപ്പെട്ടു. ഞാൻ അദ്ദേഹവുമായി സംസാരിച്ചു, അദ്ദേഹം ഈ ഡാറ്റ എനിക്ക് പങ്കിട്ടു, അത് ഞാൻ ഇപ്പോൾ നിങ്ങളുമായി പങ്കിടുന്നു.


