പെരുമ്പാവൂര്‍ :കലോത്സവ നഗരിയില്‍ ചികിത്സയൊരുക്കി മെഡിക്കല്‍ ടീം. വേങ്ങൂര്‍ ബ്ലോക്കിന് കീഴിലുള്ള ആറ് പഞ്ചായത്തുകളില്‍ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുമുള്ള മെഡിക്കല്‍ ടീമുകളാണ് ഓരോ ദിവസവും കലോത്സവ നഗരിയില്‍ സേവനത്തിനായി എത്തുക. ഒരു ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എം എല്‍ എസ് പി) , ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരുടെ സംഘമാണ് ഓരോ ദിവസവും മെഡിക്കല്‍ ക്യാമ്പില്‍ ഉണ്ടാവുക.
ആംബുലന്‍സും പ്രാഥമിക ചികിത്സ സൗകര്യങ്ങളും മരുന്നുകളും കലോത്സവ നഗരിയില്‍ ഒരുക്കിയിട്ടുള്ള മെഡിക്കല്‍ ക്യാമ്പില്‍ സജ്ജമാക്കിയിട്ടുണ്ട്. ആദ്യദിനത്തില്‍ രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ടീമാണ് എത്തിയത്. ഓരോ ദിവസവും ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് ക്യാമ്പിന്റെ ചുമതല.