തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി വിദ്യാര്‍ഥിനി മരിച്ചു. കെടിസിടി ആര്‍ട്സ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയും ആറ്റിങ്ങല്‍ സ്വദേശിയുമായ ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മറ്റൊരു വിദ്യാര്‍ഥിനി ആല്‍ഫിയയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. ബസ് സ്റ്റോപ്പില്‍ നിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കൊല്ലം ഭാഗത്ത് നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ ഉടമയെയും ഡ്രൈവറേയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.
Home Death ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; ഒരു മരണം, പത്ത് പേര്‍ക്ക് പരുക്ക്
ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; ഒരു മരണം, പത്ത് പേര്‍ക്ക് പരുക്ക്
by NEWS DESK 3
by NEWS DESK 3

