തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ബ്യൂട്ടിപാര്‍ലര്‍ ഉടമയും, ശാസ്തമംഗലം സ്വദേശിനിയുമായ മീനയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ശാസ്തമംഗലം നഗരമധ്യത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബ്യൂട്ടിപാര്‍ലര്‍ ഉടമയായ മീന മോഷണമാരോപിച്ച് യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിരുന്നു. മര്‍ദനമേറ്റ മരുതംകുഴി സ്വദേശിനി ശോഭയുടെ പരാതിയിലാണ് അറസ്റ്റ്. IPC 321, 323, 324 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. IPC 321, 323 വകുപ്പുകള്‍ പൊതുസ്ഥലത്ത് പരിക്കേല്പ്പിക്കുന്ന വിധത്തില്‍ ആക്രമിച്ചതിനും, 324 ചെരുപ്പുപയോഗിച്ച് മര്‍ദ്ദിച്ചതിനുമാണ്. പ്രതിയെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ഒപ്പമുണ്ടായിരുന്ന മകളുടെ കണ്മുന്നില് വച്ചായിരുന്നു ക്രൂരമായ ആക്രമണം. ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ വന്നിരുന്നപ്പോള്‍ വള മോഷ്ടിച്ചെന്ന് ആരോപിച്ച് മീന തന്നെ മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. അതേസമയം യുവതി കടയിലെത്തി ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും, പിന്നീട് തന്നെ അവര്‍ അസഭ്യം പറഞ്ഞെന്നുമാണ് മീനയുടെ വാദം.
മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ശാസ്തമംഗലത്ത് യുവതിയെ മകളുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചത്. പിങ്ക് പൊലീസ് എത്തി മര്‍ദ്ദിച്ച സ്ത്രീയേയും മര്‍ദനമേറ്റ യുവതിയേയും മ്യുസിയം പൊലീസില്‍ എത്തിച്ചിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാല്‍ മര്‍ദ്ദിച്ച സ്ത്രീയുടെ പേര് എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നില്ല. ഇത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.