അയോധ്യ സംഭാവനക്കൊള്ളക്കേസ് അന്വേഷണത്തിൽ കർശന നിർദേശങ്ങളുമായി സുപ്രീംകോടതി. എസ്ഐടിയിൽ ഫോറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്തണമെന്ന് നിർദേശം. അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും അന്വേഷണം തുടർന്നും നിരീക്ഷിക്കുമെന്നും സുപ്രിംകോടതി നിർദേശം നൽകി.
ക്ഷേത്രത്തിലെ കാണിക്ക എണ്ണൽ കേന്ദ്രത്തിൽ നിന്ന് പണം കടത്തിയതുമായി ബന്ധപ്പെട്ട് നിലവിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്തർ നൽകുന്ന പണത്തിന്റെയും മറ്റ് നിർമ്മാണ സംഭാവനകളുടെയും രേഖകൾ വ്യക്തമായി സൂക്ഷിക്കാൻ രാമക്ഷേത്ര ട്രസ്റ്റിനോട് പരമോന്നത കോടതി നിർദേശിച്ചിട്ടുണ്ട്.


