അതിര്‍ത്തി തര്‍ക്കത്തിനിടെ അയല്‍ വാസികളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി വിജയകുമാരി(45) ആണ് മരിച്ചത്. തര്‍ക്കത്തിനിടെ അയല്‍ വാസിയായ യുവാവും സുഹൃത്തും റബര്‍ മരത്തിന്റെ കമ്പ് കൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
അതിയന്നൂര്‍ സ്വദേശി അനീഷ്, നിഖില്‍ എന്നിവരെ ഇതേതുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് വിജയകുമാരിയുടെ വീടിന് സമീപത്തെ ഭൂമി അനീഷ് വാങ്ങിയത്. സ്ഥലത്തിന്റെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം ഉണ്ടായിരുന്നു. അനീഷിന് വീട് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുന്നതിനിടെ വിജയകുമാരിയുമായി തര്‍ക്കമുണ്ടായി.
തുടര്‍ന്ന് കമ്പ് കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പരാതി. മകളും നാട്ടുകാരും ചേര്‍ന്നാണ് വിജയകുമാരിയെ ആശുപത്രിയിലെത്തിച്ചത്.


