കുളത്തൂപ്പുഴ: കൊല്ലം കുളത്തുപ്പുഴയിൽ വീട്ടുജോലിക്കായി എത്തിയ യുവാവ് വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കേസില്‍ പാങ്ങോട് മൈലമൂട് സ്വദേശി മുഹമ്മദ് ഷിയാസ് (33) ആണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസിൻ്റെ പിടിയിലായത്.
കുറച്ച് ദിവസം മുമ്പ് വീട്ടില്‍ ജോലിക്കെത്തിയ മുഹമ്മദ് ഷിയാസ് ആദ്യം അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് മറ്റാരും വീട്ടിലില്ലെന്നു ഉറപ്പുവരുത്തിയ ശേഷം 45 വയസ്സുള്ള വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ വനിതാ സെല്ലില്‍ പരാതി നല്‍കുകയും, വനിതാസെല്‍ കുളത്തൂപ്പുഴ പൊലീസിന് കൈമാറിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാങ്ങോട് നിന്ന് പ്രതി പോലീസ് അറസ്റ്റ് ചെയ്തത്.


