മുവാറ്റുപുഴ: കോവിഡ് വ്യാപനത്തിൽ പകച്ചുപോയവർക്ക് സമാശ്വാസമെത്തിക്കാൻ മുഴുവൻ സമയവും കർമ നിരതരായി പ്രവർത്തിക്കുന്ന ആശാ വർക്കർമാരുടെ സേവനം സമൂഹം ആദരവോടെ കാണണമെന്ന് മാത്യു കുഴൽനാടൻ എം എൽ എ അഭിപ്രായപ്പെട്ടു.
ആയവന പഞ്ചായത്തിലെ ആശാ വർക്കർമാർക്കും കാലാമ്പൂർ സി എച്ച് ചാരിറ്റി വോളന്റിയർമാർക്കും ലീഗ് ഹൗസിൽ മുസ്ലിംലീഗ് കമ്മിറ്റി ഒരുക്കിയ ആദരിക്കൽ ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി അഷ്റഫ് ഇടുമാങ്കുഴിയുടെ സ്വാഗതത്തോടെ ആരംഭിച്ച ചടങ്ങിൽ
പ്രസിഡന്റ് കെ. ഇ സുലൈമാൻ്റെ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഡ്വ കെ.എം ഹസൈനാർ ആമുഖ പ്രഭാഷണം നടത്തി.
ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്, മസ്കറ്റ് കെഎംസിസി സെക്രട്ടറി കെ.എസ്. ഷാനവാസ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഇലഞ്ഞായി, യുഡിഫ് ചെയർമാൻ ജീമോൻ പോൾ, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം അജു മാറാട്ടിൽ, പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എം സലിം, വാർഡ് മെമ്പർ ഉഷാ രാമകൃഷ്ണൻ, പി എസ് അജീഷ്, ശാഖാ ട്രഷറർ സൈദു മുഹമ്മദ് , ആശാ വർക്കർ ഗ്രൂപ്പ് ലീഡർ ആനീസ് പീറ്റർ, യൂത്ത് ലീഗ് ഭാരവാഹികളായ മുഹമ്മദ് ഷാൻ, അലി ഈറക്കൽ, ജിതിൽ ജാസ്, എം എസ് എഫ് പ്രതിനിധികളായ ഷാഹുൽ യൂസഫ്, ആഷിഖ് അലിയാർ, തുടങ്ങിയവർ പ്രസംഗിച്ചു.
കോവിഡ് രോഗികൾക്ക് സാന്ത്വനവുമായി മാതൃകാ പ്രവർത്തനം നടത്തിയ ഹസൻ നിസാറിന് സി എച്ച് ചാരിറ്റിയുടെ വകയായുള്ള ക്യാഷ് അവാർഡും ആശാ വർക്കർമാർക്കുള്ള ഷീൽഡും എം എൽ എ വിതരണം ചെയ്തു. ശാഖാ ലീഗ് ട്രഷറർ സൈദ് മുഹമ്മദ് നന്ദി പറഞ്ഞു.
സി എച് ചാരിറ്റി വോളന്റീയർമാരായ ഹസ്സൻ നിസ്സാർ, മുഹമ്മദ് ഷാൻ, അലിയാർ എ.കെ, ജിതിൽ ജാസ്, ഉനൈസ് കെ.എ, മുഹമ്മദ് സാബിത്ത്, അൻഷാബ് എം. എച്ച്, സിയാദ് ടി. കെ, ആശാവർക്കർമാരായ റൂബിയ എം.പി, ഷീജ തമ്പി, സിന്ധു ബെന്നി ഉഷാ രാമകൃഷ്ണൻ, ഷൈല മോഹൻ, ഗീത ശിവൻ, ജയ സാബു, ആനീസ് പീറ്റർ, സിസിലി തോമസ്, വിജി മോഹനൻ, ലില്ലി ഫ്രാൻസിസ്, ആൻസി ജോയി, ഓമന രാജൻ, ഷീല എൽദോസ്, ഗ്രേസി ജോർജ്ജ്, അന്നമ്മ വർഗീസ് എന്നിവർ ഷീൽഡുകൾ ഏറ്റുവാങ്ങി.


