മൂവാറ്റുപുഴ: പൊതുജനാരോഗ്യത്തിനും പരിസ്ഥിതി സൗന്ദര്യത്തിനും ഭീഷണിയായി മാറിയ വഴിയോര മാലിന്യങ്ങള്‍ക്ക് വിട നല്കി പായിപ്ര നിവാസികള്‍. കൈനിക്കര കാവിനു സമീപത്തെ റോഡരികില്‍ നാളുകളായി രൂപപ്പെട്ടിരുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് ശുചിത്വത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് പ്രദേശവാസികളും ഭരണസമിതിയും. പ്രകൃതിരമണീയമായ ഈ പ്രദേശത്തിന്റെ ശുചിത്വം ഉറപ്പുവരുത്താന്‍ പഞ്ചായത്ത് അധികൃതര്‍ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. ശുചീകരണത്തിന് പിന്നാലെ, ഈ പ്രദേശം വീണ്ടും മലിനമാക്കപ്പെടാതിരിക്കാന് ഡിജിറ്റല്‍ നിരീക്ഷണ സംവിധാനമൊരുക്കുകയാണ് അടുത്ത പടി. പ്രസിഡന്റ് സീനത്ത് അസീസിനൊപ്പം വാര്‍ഡ് ജനപ്രതിനിധികളും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ നാടിന് ലഭിച്ചത് ശുചിത്വത്തിന്റെ പുതിയൊരു മുഖമാണ്.
Home LOCAL നാടിന്റെ ഭംഗി വീണ്ടെടുക്കാന്‍ ജനപ്രതിനിധികളും ജനങ്ങളും കൈകോര്‍ത്തു; കൈനിക്കര കാവ് പരിസരത്ത് പുതിയ പുലരി

