ആലുവ: വിവിധ സ്റ്റേഷന് പരിധികളിലായി സ്ഥിരമായി കുറ്റം ചെയ്തതായി കേസ് ഒള്ള യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അയ്യമ്പുഴ, അങ്കമാലി, കാലടി പൊലീസ് സ്റ്റേഷനുകളില്‍ പത്തോളം കേസുകളിലെ പ്രതിയായ നെടുങ്കോട്, പൈനാടത്ത് വീട്ടില്‍ സോമിയെ (36) ആണ് റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിൻ്റെ റിപ്പോര്‍ട്ട് പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ അടച്ചത്.
കൊലപാതകശ്രമം, പിടിച്ചുപറി, ദേഹോപദ്രവം, അന്യായമായി സംഘം ചേരല്‍, അതിക്രമിച്ചുകടക്കല്‍, ആയുധ -സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍ തുടങ്ങി നിരവധി കേസിലെ പ്രതിയാണ് ഇയാള്‍. 2017ലും ഇയാളെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജയിലില്‍ അടച്ചിരുന്നു.
എന്നാൽ പിന്നെയും കുറ്റകൃത്യങ്ങൾ ചെയ്തിരുന്ന. തുടർന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ കാലടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തിയത്. ഓപറേഷന് ഡാര്‍ക്ക് ഹണ്ടിൻ്റെ ഭാഗമായി ഇതുവരെ 27 പേരെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായും 26 പേരെ നാടുകടത്തിയതായും എസ്.പി പറഞ്ഞു.


