മൂവാറ്റുപുഴ : വാര്‍ഡുകളില്‍ കോവിഡ് കിറ്റുകള്‍ വിതരണം ചെയ്യാന്‍ പഞ്ചായത്ത് എടുത്ത തീരുമാനം നടപ്പിലാക്കാതെ പ്രതിപക്ഷ അംഗങ്ങള്‍ കോവിഡ് രോഗികളോട് നന്ദികേടു കാട്ടിയെന്നും പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. തങ്ങള്‍ക്ക് പറ്റിയ അമളി മറക്കാന്‍ പ്രതിപക്ഷം സമര നാടകങ്ങള്‍ നടത്തുകയാണന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഇടത് പക്ഷ അംഗങ്ങള്‍ സ്വന്തം വാര്‍ഡുകളില്‍ കിറ്റുകള്‍ വിതരണം ചെയ്യാഞ്ഞത് കടുത്ത വഞ്ചനയാണെന്ന് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു.
കോവിഡ് ബാധിച്ച പായിപ്ര പഞ്ചായത്തില്‍ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ സ്വന്തം വാര്‍ഡുകളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തുവെന്നും പ്രസിഡന്റ് പറഞ്ഞു. പൊതു ജനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെ വാര്‍ഡുകളില്‍ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ കിറ്റു വിതരണം നടത്താന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യുഡിഎഫ് അംഗങ്ങള്‍ സ്വന്തം വാര്‍ഡുകളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.


