രാഹുല്‍ ഗാന്ധിക്ക് ആവേശകരമായ വരവേല്‍പ്പ് നല്കി സെന്റ് തെരേസാസിലെ വിദ്യാര്‍ത്ഥിനികള്‍. സ്ത്രീ ശാക്തീകരണത്തെപറ്റിയും അടിസ്ഥാന തത്വങ്ങളെ പറ്റിയും രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
ചോദ്യ ശരങ്ങളുമായി നിന്ന സെന്റ് തെരേസാസിലെ ചുണക്കുട്ടികളെ അനായാസമാണ് രാഹുല്‍ കയ്യിലെടുത്തത്. ഇന്ധന വിലക്കയറ്റവും സ്ത്രീ ശാക്തീകരണവുമെല്ലാം ചോദ്യങ്ങളായി ഉയര്‍ന്നു. വ്യക്തി മാത്രം ശാക്തീകരിക്കുന്നതിലല്ല സമൂഹം മുഴുവനായി ശാക്തീകരിക്കുമ്പോഴേ ആ വാക്കിന് പ്രസക്തി ഉണ്ടാവുകയുള്ളൂ എന്ന് രാഹുല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനികളെ വേദിയിലേക്ക് ക്ഷണിച്ച് സ്വയം പ്രതിരോധവും ശാക്തീകരണവും രാഹുല്‍ വിശദീകരിച്ചു നല്കി. മോഡേണ്‍ ജാപ്പനീസ് മാര്‍ഷ്യല്‍ ആര്‍ട്ടായ അയ്കിഡോയുടെ ചില പൊടിക്കൈകളാണ് രാഹുല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. പുരുഷന്മാരേക്കാള് കരുത്തരാണ് സ്ത്രീകളെന്ന രാഹുലിന്റെ വാക്കുകള്‍ വന്‍ കരഘോഷത്തോടെ വിദ്യാര്‍ത്ഥികള്‍ വരവേറ്റു.


