പെരുമ്പാവൂര്‍: സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനിരിക്കെ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പ്രചരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള തറവാട് വീട്ടിലെത്തി മാതാവ് മേരി പൗലോസിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്ക് എല്‍ദോസ് കുന്നപ്പിള്ളി തുടക്കമിട്ടത്. വെങ്ങോല പഞ്ചായത്തിലെ പെരുമാനി ഭാഗത്തെ സന്ദര്‍ശനത്തോടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം.
‘നേരോടെ കൂടെയുണ്ട്’ എന്നാണ് എല്‍ദോസ് കുന്നപ്പിള്ളി മുന്നോട്ട് വെക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ വാക്യം. പ്രതിപക്ഷ ബെഞ്ചില്‍ ഇരുന്നും മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുമായുള്ള ഹൃദയ ബന്ധങ്ങളും തുണയാകുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
പെരുമാനി ഭാഗത്ത് അന്‍പതോളം ഭവനങ്ങള്‍ യു.ഡി.എഫ് പ്രവര്‍ത്തകരോടും നേതാക്കളോടും ഒപ്പം അദ്ദേഹം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മഴയിലും കാറ്റിലും നാശനഷ്ടങ്ങള്‍ സംഭവിച്ച മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളും എല്‍ദോസ് കുന്നപ്പിള്ളി സന്ദര്‍ശിച്ചു.
അറക്കപ്പടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അരുണ്‍ പോള്‍ ജേക്കബ്, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എന്‍. ബി ഹമീദ്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ. എന്‍ സുകുമാരന്‍, ജോജി ജേക്കബ്, ബ്ലോക്ക് ജനറല്‍ സെകട്ടറിമാരായ രാജു മാത്താറ, അലി മൊയ്തീന്, ട്രഷറര്‍ എല്‍ദോ മോസസ്, ബൂത്ത് പ്രസിഡന്റ് എ. എം ബഷീര്‍, വാര്‍ഡ് പ്രസിഡന്റ് റെജി ജോണ്‍, മുസ്ലീം ലീഗ് നേതാവ് വി. എച്ച് മുഹമ്മദ് എന്നിവരും നിരവധി യു.ഡി.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.


