സംസ്ഥാനത്ത് ഇന്നും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടി (70) ആണ് മരിച്ചത്. ഇയാള്‍ക്ക് ന്യുമോണിയായും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. മരക്കാര്‍കുട്ടിക്ക് രോഗബാധ എവിടെനിന്നാണ് ഉണ്ടായതെന്ന് വ്യക്തമല്ല. കുറച്ച് ദിവസങ്ങളായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

