മൂവാറ്റുപുഴ: രാജ്യാന്തര ഇടപാടുകള്‍ക്ക് വേണ്ടിയുള്ള ഡിപ്ലോമാറ്റിക് ബാഗേജ് ദുരുപയോഗിച്ച് നൂറു കോടി രൂപയുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് സംഭവത്തിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുള്‍ മജീദ് ആരോപിച്ചു. ഭരണത്തിലേറും മുമ്പു് പറഞ്ഞ അവതാരവും, മുഖ്യമന്ത്രിയായ ശേഷം ആവര്‍ത്തിച്ച സ്വപ്ന പദ്ധതികളും എന്തായിരുന്നുവെന്നു ഇപ്പോഴാണ് ലോകത്തിന് മനസ്സിലായത്. ലാവ് ലിന് കുംഭകോണത്തില്‍ ആരംഭിച്ച പിണറായിയുടെ അഴിമതി സാമ്രാജ്യത്തിന്റെ ഒരറ്റം മാത്രമെ പുറത്തു വന്നിട്ടുള്ളുവെന്നും. മുഖ്യമന്ത്രി പിണറായി വിജയന് രാജിവക്കണമെന്നും അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും മജീദ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണ ബിസ്കറ്റുകള്‍ തപാല്‍ വഴി അയക്കുന്ന മുസ്ലിംയൂത്ത് ലീഗിന്റെ പ്രതീകാത്മക പ്രതിഷേധ സമരം ഉല്‍ഘാടനം ചെയ്യുകയായിരുന്നു മജീദ്. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഒ. എം. സുബൈര്‍ അദ്ധ്യക്ഷനായി. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി.എം. അമീര്‍ അലി, നിയോജക മണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍. യൂത്ത് ലീഗ് ജന.സെക്രട്ടറി ടി എം ഹാഷിം, ട്രഷറര്‍ കെ എം റഫീഖ്, എം പി ഇബ്രാഹിം, കെ എസ് സുലൈമാന്‍, പി എസ് അജീഷ്, ടി എ ഇയാസ്, എ എം സലാം, അജാസ് പി കെ ,ഷബാബ് വലിയപറമ്പില്‍, സിയാദ് ഇട പ്പാറ മുതിരക്കലായില്‍,റമീസ് ഇബ്രാഹിം, അസ്ലഫ് പട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Home LOCALErnakulam സ്വര്‍ണ്ണ കള്ളക്കടത്ത് സംഭവത്തിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് അബ്ദുള്‍ മജീദ്
സ്വര്‍ണ്ണ കള്ളക്കടത്ത് സംഭവത്തിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് അബ്ദുള്‍ മജീദ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

