കേരള കര്‍ഷക സംഘം സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ കര്‍ഷക വിരുദ്ധ കേന്ദ്ര ഓഡിനന്‍സ് കത്തിച്ചുകൊണ്ട് കേരള കര്‍ഷക സംഘം പ്രതിഷേധിച്ചു. കാര്‍ഷികമേഖലയെ സമ്പൂര്‍ണമായി കുത്തക കോര്‍പ്പറേറ്റുകള്‍ക്കും വിദേശ മൂലധന ശക്തികള്‍ക്കും സമ്പൂര്‍ണ്ണമായി തീറെഴുതുന്ന, കേന്ദ സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ഓര്‍ഡിനന്‍സുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കേരള കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.ഇസ്മായില്‍ സമരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് യു.ആര്.ബാബു, വൈസ് പ്രസിഡണ്ട്മാരായ ഒ.കെ.മോഹനന്, കെ.എം. സീതി എക്സിക്യൂട്ടീവ് അംഗം വി.എസ്.മുരളി, വില്ലേജ് സെക്രട്ടറി പി.ബി.അജിത് കുമാര്‍ തുടങ്ങിയവര്‍ സമരത്തിന് സമരത്തില്‍ പങ്കെടുത്തു


