ദുബായ്: എഐ കാമ്പസിലേക്ക് ആയിരം സ്ഥാപനങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍. അയ്യായിരത്തില്‍ അധികം തൊഴില്‍ അവസരങ്ങളും ഉറപ്പാക്കും. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കൃത്രമബുദ്ധി അവതരിപ്പിക്കുന്നത് ദുബായ് തുടരുകയാണ്
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച മൂന്നാമത് ദുബായ് എഐ ഫെസ്റ്റിവലിലാണ് പ്രഖ്യാപനം.Where Intelligence Meets Opportunity’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ എഐ മേഖലയിലെ വമ്പന്മാര് പങ്കെടുക്കുന്നുണ്ട്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ ഭാഗമായ ദുബായ് എഐ ക്യാമ്പസും യുഎഇ എഐ സഹമന്ത്രാലയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച എഐ ക്യാമ്പസില്‍ ഇപ്പോള്‍ 500 ലില്‍ അധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.സ്വകാര്യ ഇക്വിറ്റി, വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടുകളില്‍ നിന്നായി ഈ കമ്പനികള്‍ക്ക് ആകെ ഒരു ബില്യണ്‍ ദിര്‍ഹത്തിലധികം നിക്ഷേപം ലഭിച്ചു.
ഈ കമ്പനികളുടെ കമ്പനികളുടെ എണ്ണം ആയിരത്തിലധികം ആകുമെന്നാണ് ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ചത്.മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ നല്കി മേഖലയിലെ പ്രമുഖരെ ആകര്‍ഷിക്കുന്നത് വഴി എഐ രംഗത്തെ വന്മന്മാരുടെ പട്ടികയില്‍ ദുബായ് യെ മുന്നില്‍ എത്തിക്കുമെന്ന് അദ്ദേഹം പറയുന്നു.സാങ്കേതികവിദ്യയുടെ സാധ്യതകളെ സുസ്ഥിരമായ സാമ്പത്തിക മൂല്യമായി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എഐ ഉപയോഗത്തിനുള്ള സര്‍വ പിന്തുണയും നല്‍കുന്നത് തുടരുമെന്നും ഷെയ്ഖ് ഹംദാന്‍ ആവര്‍ത്തിച്ചു.

