കൊച്ചി: ജില്ലാകളക്ടര്‍ക്കെതിരെ ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നാട്ടിലേക്ക് തിരികെ വരുവാന്‍ പാസ് അനുവദിക്കുന്നതില്‍ ജില്ലാ ഭരണകൂടം വിമുഖത കാണിക്കുന്നതായി സിപിഐ നേതാവും ജില്ലാപഞ്ചായത്ത് അംഗവുമായ അരുണ്‍ ആരോപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിലപാട് തിരുത്തണമെന്ന് അരുണ്‍ ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടത്തിന്റെ നിലപാട് തിരുത്തണമെന്നും അരുണ്‍ പറഞ്ഞു. റെഡ് സോണില്‍ നിന്നും പാസ് അനുവദിക്കില്ല എന്ന തീരുമാനം മുഖ്യമന്ത്രിയുടെ പ്രഘ്യാപിത തീരുമാനത്തിന് എതിരാണ്. ഹൗസ് ക്വാറന്റൈനില്‍ പോകുമെന്ന് ഉറപ്പാക്കി പാസ് അനുവദിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കുവാന്‍ കളക്ടര്‍ തയ്യാറാകണം. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതരസംസ്ഥാനത്ത് നിന്നുമെത്തി ചെക്ക് പോസ്റ്റുകള്‍ കുടുങ്ങി കിടക്കുന്നവരെ വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.അരുണ്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്കി.


