കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി സ്വദേശികളുടേതാണ് കുട്ടി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്.കഴിഞ്ഞ ദിവസങ്ങളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററിലാക്കിയിരുന്നു. കുട്ടിക്ക് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

