പാലക്കാട്: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. തോട്ടപ്പള്ളി സ്പിൽവേ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് കുഴൽനാടൻ മിണ്ടാതിരുന്നുവെന്നും കൃഷ്ണൻകുട്ടി ചോദിച്ചു.
സുമേഷ് അച്യുതന്റെ നിരാഹാര രാഷ്ട്രീയ പ്രേരിതമാണെന്നും ജീവിതത്തിൽ ഇതുവരെ താൻ അഴിമതി നടത്തിയിട്ടില്ലെന്നും കൃഷ്ണൻ കുട്ടി പറഞ്ഞു. ഷട്ടറുകൾ നേരത്തേ തന്നെ തുറന്നിട്ടുണ്ട്. വിഷയത്തിൽ കൊച്ചിയിലെ അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയിലെ ചിലയാളുകളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ വീണ്ടും രംഗത്ത് വന്നിരുന്നു. കരിമണൽ ഖനനത്തിന് നൽകിയ പ്രധാന്യം ജനങ്ങളുടെ ജീവന് നൽകിയില്ല. സ്പിൽവേയിലെ മണ്ണെടുപ്പിന് വേണ്ടി വെള്ളം തുറന്നുവിടാൻ തയാറായില്ല. പ്രളയ കാര്യത്തിലും ഡീൽ നടന്നിട്ടുണ്ടെന്നുമാണ് കുഴൽനാടന്റെ ആരോപണം.


