കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവും കനകദുര്‍ഗയും നിരാഹാര സമരം അവസാനിപ്പിച്ചു. ദര്‍ശനത്തിന് സൗകര്യമൊരുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഇരുവരും പറഞ്ഞു. ആശുപത്രിവിട്ടാല്‍ നേരെ ശബരിമലയിലേക്ക് പോകില്ല. മറ്റൊരു ദിവസം ദര്‍ശനം നടത്താന്‍ ശബരിമലയിലേക്ക് പോകുമെന്നും ബിന്ദുവും കനകദുര്‍ഗയും അറിയിച്ചു.
പോലീസ് അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇരുവരും ആശുപത്രിയില്‍ സമരം ആരംഭിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ഇരുവരും നിരാഹാരം തുടങ്ങിയത്.
ശബരിമല ദര്‍ശനത്തിന് തിങ്കളാഴ്ച എത്തിയ ഇരുവരും സന്നിധാനത്തിന് 700 മീറ്റര്‍ അകലെ വരെ എത്തിയിരുന്നു. എന്നാല്‍ ചന്ദ്രാനന്ദന്‍ റോഡില്‍ വച്ച് പ്രതിഷേധക്കാര്‍ വളഞ്ഞതോടെ പോലീസ് ഇവരെ തിരിച്ചിറക്കി. ആദ്യ പമ്ബയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച തങ്ങളെ പോലീസ് പോകാന്‍ അനുവദിക്കുന്നില്ലെന്നും ഫോണ്‍ ഉള്‍പ്പടെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്നും ഇരുവരും ആരോപിച്ചു.


