മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്. എംപവര്‍ ഇമ്മാനുവല്‍ ധ്യാന കേന്ദ്രത്തിലെ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കാറില്‍ സഞ്ചരിച്ച കുടുംബത്തെ തല്ലിചതച്ചതായും പരാതിയുണ്ട്. മുരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തില്‍ ഷാജിയേയും കുടുംബത്തെയുമാണ് ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സാജന് എംബറര്‍ ഇമ്മാനുവല്‍ സഭയില്‍ നിന്ന് പുറത്തുപോന്ന ശേഷം അവിടത്തെ ഒരു സത്രീയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ഒരുകൂട്ടം സ്ത്രീകള്‍ കാറില്‍ സഞ്ചരിച്ചിരുന്ന സാജനെ തടഞ്ഞത്. അതേസമയം ആളൂര്‍ പൊലീസ് ഈ കേസ് പരിശോധിച്ചു വരികയാണ്. അതിനിടെയാണ് കൂട്ട അടി നടന്നത്. ഇരു വിഭാഗങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.


