എറണാകുളം- അങ്കമാലി ആര്‍ച്ച് പ്രീസ്റ്റ് മാര്‍ ആന്റണി കരിയില്‍ രാജിവച്ചു. രാജി ഇല്ലെങ്കില്‍ പുറത്താക്കുമെന്ന മുന്നറിയിപ്പ് വത്തിക്കാന്‍ സ്ഥാനപതി നല്‍കിയതോടെയാണ് ഒടുവില്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായത്.
ഇതോടെ എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലേക്ക് മാറി. അതിരൂപത കൂരിയ, പാസ്റ്ററല്‍ കൗണ്‍സില്‍, വൈദിക സമതി അടക്കം കാനോനിക സമതികള്‍ പിരിച്ചു വിട്ടു.
പൗരസ്ത്യ സഭകള്‍ക്കായുള്ള കാനോന്‍ നിയമ വിദഗ്ധന്‍ കോതമംഗലം ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തിലിനൊപ്പമാണ്
വത്തിക്കാന്‍ സ്ഥാനപതി കരിയിയിലിന്റെ രാജി വാങ്ങാന്‍ എത്തിയത്.


