വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയെന്ന് വിമാന കമ്പനിയായ ഇന്‍ഡിഗോ. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്‍ഡിഗോ മാനേജര്‍ പൊലീസിനും മറ്റു ഏജന്‍സികള്‍ക്കും നല്കി. മുഖ്യമന്ത്രി പിണറായി വിജയന് വിമാനത്തിനുള്ളിലുള്ളപ്പോഴാണ് സംഭവം. മുഖ്യമന്ത്രി സീറ്റ് ബല്‍റ്റ് മാറ്റുന്ന സമയത്ത് സംഘാഗങ്ങള്‍ ആക്രോശവമുമായി മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. മോശമായ ഭാഷയാണ് ഇവര്‍ ഉപയോഗിച്ചത്.
സീറ്റിലിരിക്കാന്‍ വിമാന ജീവനക്കാര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല. യാത്രക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൂ, പൈലറ്റ്, ക്യാപ്റ്റന്‍ തുടങ്ങിയവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് മാനേജര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് അതിക്രമം കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കൂടുതല്‍ കുരുക്കാകും.