മൂവാറ്റുപുഴ: മതത്തിന്‍േറയും വിശ്വാസത്തിെെെ
പേരില്‍ രാഷ്ട്രീയ ധ്രൂവീകരണത്തിന് ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിപി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍ പറഞ്ഞു.ശബരിമലയെ അയോദ്ധ്യയാക്കി മാറ്റാമെന്നാണ് സംഗപരിവാറിന്റെ വ്യാമോഹം.എന്നാല്‍ ഇവരുടെ ദുഷ്ടലാക്ക് തിരിച്ചറിയുന്ന കേരളത്തിലെ മതേതരത്വ ജനസമൂഹം ഈ നീക്കത്തെ പരാജയപ്പെടുത്തും. കേരളത്തില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലം ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ മതനിരപേക്ഷത സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് കണ്‍വീനര്‍ എന്‍.അരുണ്‍ അധ്യക്ഷത വഹിച്ചു. സി.പി.എം.കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി.പത്രോസ് മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എം.ആര്.പ്രഭാകരന്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ്, നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.എ.അന്‍ഷാദ്, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ടി.എം.ഹാരീസ്, എല്‍.ഡി.എഫ് നേതാക്കളായ വര്‍ഗീസ് മറ്റം, കെ.റ്റി എബ്രാഹം, എം.എ.സഹീര്‍, സി.കെ.സോമന്, കെ.പി. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
മൂവാറ്റുപുഴ: മതത്തിന്‍േറയും വിശ്വാസത്തിൻ്റെയും പേരില്‍ രാഷ്ട്രീയ ധ്രൂവീകരണത്തിന് ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിപി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍ പറഞ്ഞു. ശബരിമലയെ അയോദ്ധ്യയാക്കി മാറ്റാമെന്നാണ് സംഗപരിവാറിന്റെ വ്യാമോഹം. എന്നാല്‍ ഇവരുടെ ദുഷ്ടലാക്ക് തിരിച്ചറിയുന്ന കേരളത്തിലെ മതേതരത്വ ജനസമൂഹം ഈ നീക്കത്തെ പരാജയപ്പെടുത്തും. കേരളത്തില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലം ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ മതനിരപേക്ഷത സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് കണ്‍വീനര്‍ എന്‍.അരുണ്‍ അധ്യക്ഷത വഹിച്ചു. സി.പി.എം.കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി.പത്രോസ് മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എം.ആര്.പ്രഭാകരന്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ്, നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.എ.അന്‍ഷാദ്, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ടി.എം.ഹാരീസ്, എല്‍.ഡി.എഫ് നേതാക്കളായ വര്‍ഗീസ് മറ്റം, കെ.റ്റി എബ്രാഹം, എം.എ.സഹീര്‍, സി.കെ.സോമന്, കെ.പി. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.


