മൂവാറ്റുപുഴ: ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യയുടെ പേരില്‍ രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷീക ദിനമായ ഡിസംബര്‍ ആറിന് എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ധ സദസ്സ് സംഘടപ്പിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ നെഹ്രുപാര്‍ക്കില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന മതസൗഹാര്‍ദ്ദ സദസ്സില്‍ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എന്‍.അരുണ്‍ അറിയിച്ചു.

