പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താന്‍ സാധ്യത. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴി നിര്‍ണായകമായി. മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. പണമിടപാട് സൂചിപ്പിക്കുന്ന തെളിവും വിജിസന്സിന് ലഭിച്ചുവെന്നാണ് സൂചന. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
കരാറുകാരന് തുക മുന്‍കൂറായി നല്കാന് ഉത്തരവിട്ടത് വി കെ ഇബ്രാംഹിഞ്ഞായിരുന്നുവെന്നും തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത് മുഹമ്മദ് ഹനീഷ് ആയിരുന്നുവെന്നും ടി ഒ സുരജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.


