തിരുവനന്തപുരം: മാട്രിമോണിയല്‍ ആപ്പിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി. പ്രതി മഹേഷ് ജോര്‍ജിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ഇരയാക്കപെട്ട രണ്ട് യുവതികള്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
പീഡനം പുറത്ത് പറഞ്ഞാലോ കേസ് കൊടുത്താലോ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. വിദേശത്തു ഉള്‍പ്പെടെയുള്ള നിരവധി പെണ്‍കുട്ടികളാണ് ഇരയായിട്ടുള്ളത്. പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായിരുന്നുവെന്നും പരാതിയിലുണ്ട്.


