കോഴിക്കോട് : വടകരയില്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസേടുത്തു. വടകര ബാങ്ക് റോഡിന് സമീപമുള്ള വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. വടകര മണീയൂര്‍ മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, പ്രവര്‍ത്തകനായ ലിജീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് മാനഭംഗപ്പെടുത്തി എന്ന് വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവില്ലാത്ത ദിവസം രാത്രി വീട്ടിലെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്ന ബാബുരാജ് കൊല്ലുമെന്നായിരുന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ലിജീഷും യുവതിയെ പീഡിപ്പിച്ചു. സംഭവം പുറത്തു പറയുമെന്ന് പറഞ്ഞാണ് ലിജീഷ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് സംഭവം ഒതുക്കിത്തീര്‍ക്കാനും ശ്രമിച്ചിരുന്നു. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം അടക്കം ഇടപെട്ടെങ്കിലും പരാതിക്കാരി ഉറച്ചു നില്‍ക്കുകയായിരുന്നു.
പ്രശ്നവുമായി ബന്ധപെട്ട് നിരവധി തവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും നിരവധി ഓഫറുകള്‍ നല്‍കുകയും ചെയ്തെങ്കിലും യുവതി ഇതെല്ലാം നിരസിക്കുകയായിരുന്നു . ഇതിന് പിന്നാലെ പാര്‍ട്ടി അണികളും പരാതിക്കാര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു . ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ബാബുരാജിനെയും ലിജീഷിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയതായി സിപിഐഎം നേതൃത്വം അറിയിച്ചു.


