കൊല്ലം: കൊവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചവറ നടുവത്തുചേരി തെക്കുംഭാഗം സജിക്കുട്ടനാണ് അറസ്റ്റിലായത്. ജൂണ്‍ മൂന്നിന് രാത്രിയായിരുന്നു സംഭവം.
വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കൊവിഡ് രോഗിക്ക് രാത്രിയോടെ ശ്വാസതടസം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് കൂടെയുണ്ടായിരുന്ന യുവതിയ്ക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത അറസ്റ്റ് രേഖപ്പെടുത്തിയത്.


