തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്നു പറഞ്ഞു നടത്തിയ തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തില്‍ എസ്ഐടി. സ്പോണ്സറായാ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ബാങ്ക് അകൗണ്ടുകള്‍ ഓഡിറ്റ് നടത്താന്‍ നീക്കം.അതേസമയം മന്ത്രി വി അബ്ദുറഹ്മാനെ ഉടന്‍ കേസില്‍ പ്രതിചേര്‍ക്കും.മുന്മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.
മെസ്സിയുടെ പേരില്‍ സംസ്ഥാനത്ത് നടന്ന തട്ടിപ്പില്‍ വ്യാപക പണപ്പിരിവ് നടന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് പണപ്പിരിവ് നടത്തിയത്.സംശയാസ്പദമായ സാഹചര്യത്തില്‍ ധന സമാഹരണത്തിനു യോഗങ്ങള്‍ ചേര്‍ന്നെന്നും എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്.തുടര്‍ന്നാണ് ആര്‍ബിസിയുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് പണം നല്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.രണ്ടു ലക്ഷം രൂപക്ക് മേലുള്ള ഫണ്ട് കൈമാറ്റങ്ങളാണ് ഓഡിറ്റിങ്ങിലൂടെ പരിശോധിക്കുന്നത്. പണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരെന്ന് കണ്ടെത്താനാണ് SIT ശ്രമ്രം.അര്‍ജന്റീനയ്ക്ക് വേണ്ടി വിദേശത്തേക്ക് അയച്ച പണം ആരുടെ കയ്യിലെത്തിയെന്നും എസ്ഐടി അന്വേഷിക്കുന്നുണ്ട്. സാന്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനില്‍ നിന്നും എസ്ഐടി വിവരം തേടും.അതേസമയം മെസ്സിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനെ ഉടന്‍ പ്രതിചേര്‍ക്കും.
ലോക് ഭവനില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി ലഭിച്ചതോടെ പ്രതിചേര്‍ക്കാന്‍ അന്വേഷണസംഘത്തിന്റെ നീക്ക മാരംഭിച്ചു.അബ്ദുറഹ്മാനും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോഅഗസ്റ്റിന് അടക്കം നാല് പേരാണ് നിലവില്‍ കേസിലെ പ്രതികള്‍. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ അബ്ദുറഹ്മാന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്ഐടി കണ്ടെത്തല്‍.മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഫയല്‍ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

