തിരുവനന്തപുരം: നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കി. വ്യാഴാഴ്ച അവസാനിക്കുന്ന സഭ ഇനി സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം വീണ്ടും ചേരും. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സമ്മേളനം വെട്ടിചുരുക്കിയത്. ബുധനാഴ്ച് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനമായത്.
ഈ മാസം 24 വരെയാണ് സമ്മേളനം നേരത്തെ തീരുമാനിച്ചിരുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ്. 24 കഴിഞ്ഞാല്‍ ഓണാവധിയായി. സമ്മേളനം തുടരുന്നത് പ്രചാരണത്തിന് എം.എല്‍.എ.മാര്‍ക്കും മന്ത്രിമാര്‍ക്കും പങ്കെടുക്കാന്‍ തടസ്സമാവും. സര്‍ക്കാരിന് സഭയില്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താനുമാവില്ല.
ഈ സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ഭരണപക്ഷവും പ്രതിക്ഷവും ധാരണയിലെത്തിയത്.


