വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ മര്‍ദിച്ച ബി.ജെ.പിയുടെ വനിതാ വിഭാഗം ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം സീമ പത്ര അറസ്റ്റില്‍. സംഭവത്തില്‍ ജാര്‍ഖണ്ഡ് ബിജെപി ഇന്നലെ സീമയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നെന്ന് വീട്ടുജോലിക്കാരി പറയുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ജാര്‍ഖണ്ഡിലെ ബി.ജെ.പി അധ്യക്ഷന്‍ ദീപക് പ്രകാശാണ് സീമ പത്രയെ സസ്പെന്‍ഡ് ചെയ്തത്. സീമയുടെ വീട്ടിലെ ജോലിക്കാരിയായ സുനിത എന്ന സ്ത്രീ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിലയിലാണ് ദൃശ്യത്തിലുള്ളത്.
പല പല്ലുകളും നഷ്ടപ്പെട്ട നിലയിലായിരുന്നു. എഴുന്നേറ്റു ഇരിക്കാന്‍ കഴിയുന്നില്ല. ശരീരത്തില്‍ നിറയെ മുറിവുകളുണ്ട്. ദൃശ്യം പുറത്തു വന്നതോടെ സീമ പത്രക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.


