പ്രതിപക്ഷം കാണിച്ച രാഷ്ട്രീയ അബദ്ധമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനമെന്ന് വീണ ജോര്‍ജ്ജ് എംഎല്‍എ. യുഡിഎഫിന്റെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വീണ. വിഡി സതീശന് അവതരിപ്പിച്ച പ്രമേയം അത്രയും ദുര്‍ബലമായ ഒന്നാണ്. ചെന്നിത്തലക്കെതിരെയാണ് സതീശന് അവിശ്വാസം കൊണ്ടു വരേണ്ടത്. ചെന്നിത്തല പറയുന്നതെല്ലാം അബദ്ധമാവുകയാണ്.
കേരളത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ദുഷ്ടമനസിന്റെ ഉടമകളാണ് യുഡിഎഫ്. തിരുവഞ്ചൂരിലൂടെ ഈ ദുഷ്ടമനസ് പുറത്തു വന്നു. ഇവര്‍ പറയുന്ന കാര്യത്തിന്റെ ഉള്ളടക്കം എന്താണെന്ന് അവര്‍ക്ക് തന്നെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. സര്‍ക്കാരിനെതിരെ കൃത്യമായ ഒരു ആരോപണം ഉന്നയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കാന്‍ ഇടതുപക്ഷത്തെ കിട്ടില്ല. അവര്‍ ആദ്യം അവിശ്വാസം അവതരിപ്പിക്കേണ്ടത് പ്രതിപക്ഷ നേതാവിനെതിരെയാണ്. എത്ര ദുര്‍ബലമായ വാദങ്ങളാണ് ഓരോ വിഷയത്തിലും അദ്ദേഹം കോടതിയില്‍ പോയി പറയുന്നത്.
നിങ്ങള്‍ സൃഷ്ടിച്ച പുകമറ ഒന്നും ഇവിടെ ഇല്ലായെന്ന് ഈ സഭയില്‍ ജനങ്ങള്‍ക്ക് വ്യക്തമാകുകയാണ്. ഈ സര്‍ക്കാരിനെയും മുന്‍ സര്‍ക്കാരിനെയും താരതമ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് പ്രതിപക്ഷം. മുന്‍ മുഖ്യമന്ത്രിയെ ഇടിച്ചുതാഴ്ത്താനായിരിക്കാം പ്രതിപക്ഷ നേതാവ് ഈ തന്ത്രം ഉപയോഗിച്ചത്.
മുസ്ലിം ലീഗിന്റെ എത്ര പ്രവര്‍ത്തകരാണ് ഈ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായത്. കെഎം ഷാജിക്ക് അതിന് മറുപടിയുണ്ടോ?. റമീസും മുഹമ്മദ് ഷാഫിയുമെല്ലാം ലീഗ് ബന്ധമുള്ളവരാണ്. ഒരാള്‍ ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുടെ ബന്ധുവാണ്. ഇത് മാത്രമല്ല, എത്രയോ സ്വര്‍ണക്കടത്ത് കേസുകളാണ് ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ ഉള്ളത്.
പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളിലടക്കം കോടിക്കണക്കിന് രൂപയുടെ വികസനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തുന്നത്. ഹരിപ്പാട്, പറവൂര്‍ മണ്ഡലങ്ങളുടെ കാര്യം പ്രത്യേകമായി എടുത്ത് പറയേണ്ടത്. 1200 വീടുകളാണ് പറവൂര്‍ മണ്ഡലത്തില്‍ ലൈഫ് മിഷന് പദ്ധതിപ്രകാരം പണിതുകഴിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഹരിപ്പാട് മണ്ഡലത്തില്‍ 1700 വീടുകളും. എല്ലാ മേഖലയിലും വലിയ മാറ്റം കൊണ്ടുവന്ന സര്‍ക്കാര്‍ ആണിത്. ഈ കപ്പല്‍ ആടി ഉലയുമെന്നത് നിങ്ങളുടെ സ്വപ്നം മാത്രമാണ്. അതിനൊരു കപ്പിത്താന് ഉണ്ട്. അത് നവകേരളത്തിലേക്ക് അടുക്കുക തന്നെ ചെയ്യുമെന്നും എല്‍ഡിഎഫിന് തുടര്‍ ഭരണം ഉണ്ടാകുമെന്നും വീണ ജോര്‍ജ് പറഞ്ഞു.


