തീര്‍ഥാടനകാലത്തിന് ആരംഭംകുറിച്ച് ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തീര്‍ഥാടകര്‍ക്ക് തിങ്കളാഴ്ച മുതല്‍ പ്രവേശനം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് പ്രവേശന അനുമതി. തീര്‍ഥാടകര്‍ക്ക് 24മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ലക്ഷത്തിനടുത്ത് ആളെത്തിയ സ്ഥാനത്ത് ഇക്കുറി 1000 പേര് മാത്രമെ ദര്ശനത്തിനുണ്ടാകു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. നേരിട്ട് നെയ്യഭിഷേകത്തിന് അവസരമില്ല. പകരം പ്രസാദം വാങ്ങാം. തീര്ഥാടകരെത്തുന്നതില് നിയന്ത്രണമുണ്ടെങ്കലും സുരക്ഷാമുന്‍കരുതല്‍ കര്‍ശനമാണ്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി നടതുറക്കും.


