ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തത് മടിയില്‍ കനമുള്ളതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളത്തിലെ സര്‍വ്വകലാശാലകളിലെ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരമാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സര്‍വ്വകലാശാലകളിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കി ജുഡീഷ്യല്‍ അന്വഷണം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ചാന്‍സലര്‍ പദവിയല്‍ നിന്ന് ഗവര്‍ണറെ നീക്കണമെന്ന കാനത്തിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും മാര്‍കിസ്റ്റ് പാര്‍ട്ടിക്കാരെയും ഭാര്യമാരെയും നിയമിക്കാനാണ് തീരുമാനമെങ്കില്‍ അത് തുറന്ന് പറയണം.
രാജ്ഭവനെ രാഷ്ട്രീയമായി ബിജെപി ഉപയോഗിച്ചിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏഴുവര്‍ഷത്തെ ഭരണത്തിനിടെ ഒരിക്കല്‍ പോലും ഒരു സ്വാധീനത്തിനും പാര്‍ട്ടി ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു.