കൊച്ചി . കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന് തല്‍സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി. സസ്പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്കിയ ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ഭാരതാംബ വിവാദത്തിലാണ് വൈസ് ചാന്സലാറെ സസ്പെന്‍ഡ് ചെയ്തത്.ഹരജി പിന്‍വലിക്കാനുള്ള ഡോ. കെ എസ് അനില്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സസ്പെന്ഷന് റദ്ദാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. വൈസ് ചാന്‍സലറുടെ തീരുമാനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമുണ്ടെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. വൈസ് ചാന്‍സലര്‍ പുറപ്പെടുവിച്ച സസ്പെന്ഷന് ഉത്തരവ് റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരം ഉണ്ടോയെന്നത് നിയമപരമായ വിഷയം ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനിടെ രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതലയുള്ള സിസ തോമസ് ചൂണ്ടികാട്ടി. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് റിപോര്‍ട്ട് നല്കി.


