മന്ത്രി കെ.ടി ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍. വിവാദ വ്യവസായി എംഎസ് അനസിന്റെ വാഹനത്തിലാണ് മന്ത്രി ഇന്നലെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഓഫിസിലെത്തിയത്. ചോദ്യം ചെയ്യല്‍ അതീവ രഹസ്യമായിട്ടായിരുന്നു. രാവിലെ 9നും പത്ത് മണിക്കും മധ്യേ അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തി. അദ്ദേഹം മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ഇന്നലെ രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം മത ഗ്രന്ഥങ്ങള്‍ ഇടപ്പാളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ സി-ഡാക്കിന്റെ വാഹനത്തിലെ ജിപിഎസ് അപ്രത്യക്ഷമായതില്‍ ദുരൂഹത നിലനില്‍ക്കുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു.
ഇക്കാര്യത്തില്‍ മന്ത്രിക്ക് കൃത്യമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ല. ഇതില്‍ വ്യക്തത വരുത്തിയ ശേഷമാവും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക. അതേസമയം, കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.


