മലപ്പുറം: മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള കെ.ടി ജലീലിന്റെ ശ്രമമാണ് സ്വര്‍ണ കള്ളക്കടത്തിനെതിരേ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന പ്രസ്ഥാവനക്ക് പിന്നിലന്നും കളി പാണക്കാട് തങ്ങളോട് വേണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തിന്റെ ഇടപാടുകരെ മുഴുവന്‍ തന്റെ അധികാരസ്ഥാനത്തിരുത്തി പോലീസ് മേധാവിത്വത്തെ തന്നെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കെ.ടി ജലീല്‍ നടത്തിയ പ്രസ്താവന വളരെ ഹീനമായിപ്പോയി. കളി പാണക്കാട് തങ്ങളോട് വേണ്ട എന്നാണ് പറയാനുള്ളതെന്നും ഇ.ടി ആവര്‍ത്തിച്ചു.
PANAKKAD THANGALജലീല്‍ പറഞ്ഞത്.
സ്വര്‍ണക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും അതില്‍ വിശ്വാസികള്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പ്രഖ്യാപിക്കണമെന്നുമാണ് കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞത്. ജില്ലയെ അപമാനിച്ചെന്ന് പറയുന്ന മതപണ്ഡിതന്മാര് എപ്പോഴെങ്കിലും അവരുടെ പ്രസംഗവേദികളില്‍ കള്ളക്കടത്ത്, ഹവാല എന്നിവ നിഷിദ്ധമാണെന്നു പറയാത്തതെന്തുകൊണ്ടാണ്, ഇതിനെതിരേ സംഘടനകള്‍ രംഗത്തുവരണമെന്നുമാണ് ജലീല്‍ പറഞ്ഞത്.