ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൊണ്ടുവന്ന പദ്ധതികള്‍ പാളി. ദിനംപ്രതി ഒരു ലക്ഷത്തിലധികം ഭക്തര്‍ സന്നിധാനത്ത് എത്തിയ പാശ്ചാത്തലത്തില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്.
തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് പ്രതിസന്ധി ആയത്. ആറും ഏഴും മണിക്കൂറുകള്‍ കാത്തുനിന്നിട്ടും സന്നിധാനത്തെത്താന്‍ കഴിയാത്തത് തിരക്കു നിയന്ത്രിക്കുന്നതിലെ വീഴ്ചയെന്നാണ് പരാതി.
പുല്ലുമേട് വഴി എത്തിയ തീര്‍ത്ഥാടകരും കുരുക്കില്‍പ്പെട്ടു. പതിനെട്ടാം പടിക്ക് താഴെ വന്‍ തിരക്കുണ്ട്. എന്നാല്‍ ഫ്ലൈ ഓവറില്‍ ആളില്ല. ഹരിവരാസന സമയത്ത് സിവില്‍ ദര്‍ശനം അനുവദിക്കുന്നുണ്ട്. ഇതോടെ, പതിനെട്ടാംപടി കയറി വരുന്നവര്‍ക്ക് ദര്‍ശനം ലഭിക്കാതെ രാത്രി സന്നിധാനത്ത് തങ്ങേണ്ടി വരുന്ന അവസ്ഥയാണ്.


