കോട്ടയം: കാളികാവിലെ വാഹനാപകടത്തില്‍ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്ത ഡ്രൈവര്‍ ബിനോയി സ്റ്റീഫന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. അപകടത്തില്‍ നിന്ന് അതിരമ്പുഴ സ്വദേശിയായ ജോമോന് മാത്യുവും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ഒരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഭാര്യയും ഭര്‍ത്താവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നോവ കാര്‍ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്തത് ശ്രദ്ധതിയില്‍ പെട്ടിട്ടുണ്ട്. അതിന്റ് അടിസ്ഥാനത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്. ഐഡിപിആര് എന്ന ഡ്രൈവര്‍മാര്‍ക്ക് കൊടുക്കുന്ന ട്രെയ്നിംഗ് സെന്ററില്‍ പരിശാലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ശേഷമാണ് ഇനി ലൈസന്‍സ് ലഭിക്കുകയുള്ളു – അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പരാതിയില്ലെന്നാണ് ബൈക്ക് ഓടിച്ചിരുന്ന വ്യക്തി അന്ന് പറഞ്ഞത്. പൊലീസിലും മറ്റും പരാതി ഒന്നും കൊടുത്തിരുന്നില്ല. എന്നാല്‍ സ്വമേധയാ ഇപ്പോള്‍ എംവിഡി ഇടപെട്ടിരിക്കുകയാണ്.

