യുഡിഎഫിന്റെ കുതന്ത്രങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ വികനക്ഷേമ പദ്ധതികള്‍ തടസപ്പെടുത്താനും തുരങ്കം വയ്ക്കാനുമുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് പധതിയില്‍ കേരള എന്‍ജിഒ യൂണിയന് തിരുവനന്തപുരത്ത് നിര്‍മിച്ചു നല്കിയ ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്താനും വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനും ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാരോട് ആഹ്വാനം ചെയ്തിരിക്കുന്നു. ഈ നേതാക്കള്‍ വലിയ സ്ഥാനങ്ങളില്‍ ഇരുന്നവരാണ് പോലും. നാടിനെ തകര്‍ക്കാനും ജീവനക്കാരെ വിശ്വാസ വഞ്ചകരാക്കാനുമാണ് ഇവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങളോടും നാടിനോടുമുള്ള വെല്ലുവിളിയാണിത്. അതിന് കൂട്ടുനില്ക്കുന്നവര് ജനങ്ങക്ക് മുന്നില്‍ നാടിന് മുന്നില്‍ കുറ്റവാളികളാണ്.
ഇത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ നാലര വര്‍ഷം സര്‍വ്വ കാല റിക്കാര്‍ഡ് സ്യഷ്ടിച്ചു. രാജ്യത്തിന് മാതൃകയായി. ഈ മുന്നേറ്റം കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്ക് വളരെ വലുതാണ്. പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കുന്ന സര്‍ക്കാര്‍ പധതികൊപ്പം നിന്ന ചഏഛ യൂണിയന്റെ പ്രവര്‍ത്തനം മാതൃകാ പരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


