വയനാട്: ഗുണ്ടല്‍പ്പേട്ടില്‍ ആദിവാസി മധ്യവയസ്കനെ കടുവ കൊന്ന് തിന്നു. ബന്ദിപ്പുര്‍ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കര സ്വദേശി ബസവ(54) ആണ് കൊല്ലപ്പെട്ടത്.
വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ ബസവയെ കടുവ ആക്രമിക്കുകയായിരുന്നു. ബസവ തിരികെയെത്താത്തതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.