തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
അരുണ്‍കുമാർ എന്ന എട്ട് വയസുകാരനാണ് മരിച്ചത്. കോളനിക്ക് സമീപമുള്ള പ്രദേശത്ത് നിന്നും തന്നെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കുട്ടി എങ്ങനെ മരിച്ചുവെന്ന കാര്യത്തില്‍ പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കുട്ടിക്ക് ഒപ്പം കാണാതായ സജികുട്ട(16)നെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസും വനംവകുപ്പും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് വനത്തില്‍ ഉള്‍പ്പടെ തെരച്ചില്‍ തുടരുകയാണ്.