തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറി.ട്രെയിന്‍ നമ്ബര്‍ 12625 തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തി.ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകും. റെയില്‍വെ നല്കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.

