തിരുവനന്തപുരം: ജോലിക്കിടയില്‍ സംഭവിക്കുന്ന അപകട മരണവും ഡ്യൂട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയില്‍ സംഭവിക്കുന്ന മരണവും അസ്വാഭാവിക മരണമായി കണക്കാക്കി പ്രത്യേക സഹായ പദ്ധതിയുമായി സര്‍ക്കാര്‍.അനന്തരാവകാശികള്‍ക്ക് നല്കുന്ന ആനുകൂല്യം ഒന്നര ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തി.
സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഇടയില്‍ അപകട മരണത്തിനും അസ്വാഭാവിക മരണത്തിനും ഇരയാവുന്നവരുടെ അനന്തരാവകാശികള്‍ക്കാണ് അനുകൂല്യം ലഭിക്കുക. പ്രത്യേക സഹായ പദ്ധതി കൂടുതല്‍ ആനുകൂല്യങ്ങളോടെ നടപ്പാക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്കി.


